Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister Janish

മ​ദ്യ​ന​യ​ത്തി​ൽ അ​ന്തി​മ​തീ​രു​മാ​നം യു​ഡി​എ​ഫ് എ​ടു​ക്കും: മ​ന്ത്രി ജ​നീ​ഷ്

തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന​​​ത്തെ പു​​​തി​​​യ മ​​​ദ്യ​​​ന​​​യ​​​ത്തി​​​ൽ അ​​​ന്തി​​​മ​​​തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കേ​​​ണ്ട​​​ത് യു​​​ഡി​​​എ​​​ഫ് ആ​​​ണെ​​​ന്ന് മ​​​ന്ത്രി ഒ.​​​ജെ. ജ​​​നീ​​​ഷ്. ഇ​​​ക്കാ​​​ര്യം മു​​​ഖ്യ​​​മ​​​ന്ത്രി​​​ത​​​ന്നെ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​താ​​​ണ്. മു​​​ന്ന​​​ണി​​​യി​​​ലെ വി​​​ശ​​​ദ​​​മാ​​​യ ആ​​​ലോ​​​ച​​​ന​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം യു​​​ഡി​​​എ​​​ഫ് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ത​​​ങ്ങ​​​ളു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക​​​ നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കും.

കേ​​​ര​​​ള​​​ത്തെ മ​​​ദ്യ​​​ത്തി​​​ൽ മു​​​ക്കി​​​ക്കൊ​​​ല്ലു​​​ന്ന തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു ക​​​ഴി​​​ഞ്ഞ ഇ​​​ട​​​തു​​​പ​​​ക്ഷ​​​ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. വെ​​​റും 29 ബാ​​​റു​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​തി​​​ൽ​​​നി​​​ന്ന് 884 ബാ​​​റു​​​ക​​​ളി​​​ലേ​​​ക്കു വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത് എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രാ​​​ണ്.

ബ​​​ക്കാ​​​ർ​​​ഡി​​​ക്കു നി​​​കു​​​തി കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്ന ആ​​​ദ്യ ക​​​ത്തു​​​പോ​​​ലും ന​​​ൽ​​​കി​​​യ​​​ത് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ എ​​​ക്സൈ​​​സ് മ​​​ന്ത്രി ആ​​​യി​​​രു​​​ന്ന​​​പ്പോ​​​ഴാ​​​ണ്.

പു​​​തി​​​യ മ​​​ദ്യ​​​ന​​​യം നി​​​ല​​​വി​​​ൽ തീ​​​രു​​​മാ​​​നി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല. നി​​​കു​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ചി​​​ല പ്ര​​​പ്പോ​​​സ​​​ലു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ് ഇ​​​പ്പോ​​​ൾ വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​തി​​​ൽ യു​​​ഡി​​​എ​​​ഫി​​​ൽ വി​​​ശ​​​ദ​​​മാ​​​യ ച​​​ർ​​​ച്ച​​​ക​​​ൾ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും, അ​​​തി​​​നു​​​ശേ​​​ഷം മു​​​ഖ്യ​​​മ​​​ന്ത്രി​​​ത​​​ന്നെ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ അ​​​ന്തി​​​മ​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തു​​​മെ​​​ന്നും ഒ.​​​ജെ. ജ​​​നീ​​​ഷ് തൃ​​​ശൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Corehub Up